അവളുടെ ക്ഷമ എന്നേ നശച്ചിരുന്നു...
അത് അറിഞ്ഞിട്ടും ആർത്തി തീരാത്ത മനുഷ്യൻ വീണ്ടും അവളുടെ വസ്ത്രം ഉരിഞ്ഞെറിഞ്ഞു, അവളുടെ മാറു തുരന്ന് ജീവനെടുത്തു,താങ്ങാവുന്നതിലും അപ്പുറം ഭാരം എടുപ്പിച്ചു, ശ്വാസം മുട്ടിച്ചു....
ഒരിക്കൽ അവളുടെ ആശയറ്റ നിശ്വാസം കൊടുങ്കാറ്റായി ആഞ്ഞടിച്ചു,
അവളുടെ കണ്ണുനീർ പേമാരിയായി...
അവളുടെ മാറിൽ നിന്നും ഊറി വന്ന ഉറവ വഴിയറിയാതെ സ്വയം ചാലു തീർത്ത് താഴേക്കൊഴുകി. പോകും വഴി വന്ന തടസ്സങ്ങൾ നീക്കി എറിഞ്ഞു...
ഒരുദിനം അവൾ ചുരത്തിയ കുടിനീരിൽ അവൻ മുങ്ങി മരിച്ചു,
പിന്നീടൊരിക്കൽ കുടിനീർ ചുരത്താൻ മടിച്ച് അവൾ അവനെ കളിയാക്കി ചിരിച്ചു.
അന്ന് ദാഹജലം കിട്ടാതെ അവൻ പിടഞ്ഞു മരിച്ചു...
എന്നിട്ടും വെറി തീരാതെ മനുഷ്യൻ അവളുടെ മേൽ വിജയത്തിനായി, അധികാരത്തിനായി എന്നോ ഭൗമഗർ ഭത്തിലൊളിപ്പിച്ച ബീജങ്ങൾ അവൻ പോലുമറിയാതെ പിറവിയെടുത്തപ്പോൾ അവ ഈ മനുഷ്യരാശിയെ തന്നെ വേരോടെ പിഴുതെറിയുന്നു. മാതൃഹൃദയത്തിനേറ്റ മുറിവുണക്കാൻ അവ ശുദ്ധികലശം നടത്തുന്നു.
നാളെ ഒരു പക്ഷേ ഇതവസാനിക്കും...
മനുഷ്യൻ ഇതിൽ നിന്നും രക്ഷപ്പെട്ടിറങ്ങും.
വീണ്ടും അവൻ കാലചക്രത്തിനുള്ളിൽ കിടന്ന് കറങ്ങിക്കൊണ്ടേയിരിക്കും. തമ്മിലടിക്കും, സാമ്രാജ്യാധികാരങ്ങൾ വെട്ടിപ്പിടിക്കും,സഹോദരങ്ങളെ ഇല്ലാതാക്കും.
ഇതിനെല്ലാം സാക്ഷിയായ സൂര്യൻ കത്തിജ്വലിക്കുകയാണ്...
ഒപ്പം ഭൂമിയും ചുട്ടുപൊള്ളുന്നു.
അവൾക്കേറ്റ മുറിവിന്റെ എരിഞ്ഞടങ്ങാത്ത കനലുമായി ഇനിയും കാലങ്ങളോളം അവൾ പുകഞ്ഞുകൊണ്ടേയിരിക്കും.....🌑
ഉമ. ആർ
നന്നായി ഉമ. വളരെ നന്നായി എഴുതിയിരിക്കുന്നു. ഇനിയും എഴുതൂ .... ഒത്തിരി ഒത്തിരി എഴുതൂ .... ആശംസകൾ
ReplyDeleteUmee....wow... super..fb il our account thudangi athil ithokke ezhuthayirunnille
ReplyDeleteNannayittund ume, write more
ReplyDelete💞💞💞💞💞
ReplyDelete