Thursday, December 17, 2009

പിറവി

എഴുതുവാനായി ഞാന്‍ പേനയെടുത്തു
പക്ഷേ…, വാക്കുകള്‍ എന്നില്‍നിന്നകന്നുപോയി.
മീട്ടുവാനായ്‌ ഞാന്‍ വീണയെടുത്തു
പക്ഷേ…, തന്ത്രികളെല്ലാം പൊട്ടിയിരുന്നു. 
ചിത്രമെഴുതുവാന്‍ നിറങ്ങള്‍ ചാലിച്ചു
പക്ഷേ…, എല്ലാം കലര്‍ന്ന് കറുപ്പ് നിറമായി.
കറുത്ത ചായവും വെളുത്ത കാന്‍വാസുമായ്‌ ഞാന്‍ നിന്നു
ഇനിയെന്ത് ??!
പെട്ടെന്ന് തലയിലൊരു കൊള്ളിയാന്‍ മിന്നി
ഞാനെന്‍റെ നിലക്കാത്ത സ്വപ്നങ്ങളെ കറുത്ത ചായം കൊണ്ട്
വെളുത്ത കാന്‍വാസില്‍ വരച്ചെടുത്തു, ഭംഗിയായി...

ഉമ. ആര്‍