അവര്‍ സഞ്ചരിച്ചിരുന്ന ട്രെയിന്‍ ഏതോ കാലത്തെ
ജലസ്രോതസ്സിനെ അനുസ്മരിപ്പിക്കുമാറ് നിലകൊണ്ട ഒരു പാലം ക്രോസ്സ് ചെയ്തു.
കുട്ടി: വൈ ഈസ് ദിസ്
ബ്രിഡ്ജ് ഹിയര്‍ മോം? മണലില്‍ എന്തിനാ ബ്രിഡ്ജ് കെട്ടുന്നത്?
അമ്മ: ' ഇതായിരുന്നു പണ്ട് അമ്മമ്മയുടെ വീട്ടില്‍ വന്നുനില്‍ക്കുമ്പോള്‍
അമ്മയും കൂട്ടുകാരും കുളിച്ചിരുന്ന പുഴ.
കുട്ടി:വാട്ട് ഈസ് ദിസ്
പുഴ്.....പുഴ്ഹ?
അമ്മ (ഭൂതകാലത്തിലെ ഏതോ
ഒരോര്‍മ്മയെ ആവാഹിച്ചെടുക്കുന്നു):
അതോ? അത്, ഇന്നിനും നാളേയ്ക്കും അറിയാന്‍
പറ്റാത്ത; ഒരുപാട് പേരുടെ അന്നവും ആശ്രയവും ആയിരുന്ന; പലതിനെയും പരസ്പരം
ബന്ധിപ്പിച്ച ; നിലക്കാത്ത ഓളങ്ങളുടെ ഒരു മേളനം...!
(ഓര്‍മ്മകള്‍ക്കിടയില്‍ എവിടെയോ വച്ച് ആ പുഴ പോലെ
അവളുടെ കണ്ണുനീരും വറ്റിവരണ്ടിരുന്നു)
കുട്ടി: വാട്ട് എ നോണ്‍സെന്‍സ്!..... ഒഓഹ്...... യെസ്! തകരാന്‍ പോയ തന്‍റെ റെയ്സിംഗ് കാറിനെ രക്ഷപ്പെടുത്താന്‍,
അവന്‍ മൊബൈല്‍ സ്വിച്ചുകള്‍ മാറിമാറി അമര്‍ത്തിക്കൊണ്ടിരുന്നു.
അപ്പോഴേക്കും ട്രെയിന്‍ ആ പാലം ക്രോസ് ചെയ്ത് വളരെ
ദൂരം പിന്നിട്ടിരുന്നു.....
ഉമ ആര്‍